Sat. Apr 27th, 2024

ന്യൂഡല്‍ഹി:

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും വഷളായി. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. ഡല്‍ഹി ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിൽ ചികില്‍സയിലുള്ള പ്രണബ് മുഖര്‍ജിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത് വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ്. അദ്ദേഹത്തിന് വിദഗ്ധസംഘം ചികിത്സ നല്‍കുന്നതായി  ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് മകന്‍ അഭിജിത് മുഖര്‍ജി രാവിലെ ട്വീറ്റ് ചെയ്തത്.

‘നിങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രപിച്ച് വരുന്നു, എല്ലാവര്‍‌ക്കും നന്ദി’-എന്നായിരുന്നു അഭിജിത് ട്വിറ്ററില്‍ കുറിച്ചത്.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് ചികിത്സയ്ക്കു മുൻപു നടത്തിയ പരിശോധനയിൽ കൊവിഡും സ്ഥിരീകരിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam