തിരുവനന്തപുരം:
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്‍റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ സ്വപ്ന സുരേഷിന്‍റെ ജാമ്യേപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നതിനിടെ ശിവശങ്കറിന്‍റെ പേര് പരാമര്‍ശിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഈയാഴ്ച തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
ലെെഫ് മിഷന്‍ പദ്ധതിയിലെ കരാറുകാരോട് ശിവശങ്കറിനെ കാണാൻ യുഎഇ കോൺസുൽ ജനറൽ തന്നെ ആവശ്യപ്പെട്ടത് എന്തിനെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപ്നയ്ക്ക് ഒരു കോടി രൂപ കെെമാറിയതിന് ശേഷമാണ് ഈ നിര്‍ദേശമെന്നാണ് കണ്ടെത്തല്‍.
ഇക്കഴിഞ്ഞ ഏഴാം തീയ്യതിഎം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, മൊഴികളിലെ അവ്യക്തത കാരണം തിങ്കളാഴ്ചയും അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഹവാല ഇടപാടുകളെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നോയെന്നാണ് ഉദ്യോഗസ്ഥര്‍ ആരാഞ്ഞത്. ശിവശങ്കർ സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയെന്നും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.