Sat. Jan 18th, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചത്. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), കോന്നി സ്വദേശി ഷഹറുബാന്‍ (54), ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി ആലിയെ ജൂലായ് 28ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹം മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കണ്ണൂര്‍ സ്വദേശി കൃഷ്ണന്‍. ശനിയാഴ്ച രാത്രിയാണ് അദ്ദേഹം മരണപ്പെട്ടത്.

ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ സദാനന്ദനെ ജൂലായ് അഞ്ചിനാണ് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച മരിച്ച തിരുവനന്തപുരം ചിറയിന്‍കീഴ് സ്വേദേശി രമാദേവി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam