Wed. Dec 18th, 2024

ന്യൂഡല്‍ഹി:

മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന എ ബി വാജ്‌പേയി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. ‘ഈ പുണ്യദിനത്തില്‍ അടല്‍ ജി ക്ക് പ്രണാമം. രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നടത്തിയ പ്രയത്‌നങ്ങള്‍ ഇന്ത്യ എപ്പോഴും ഓര്‍മ്മിക്കുന്നുവെന്ന്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. വാജ്‌പേയിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ  ഒരു വീഡിയോയും അദ്ദേഹം പങ്കുവെയ്ച്ചിട്ടുണ്ട്.  വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നതും പ്രധാനമന്ത്രി തന്നെയാണ്.

അടല്‍ ജിയുടെ ത്യാഗം ഈ രാജ്യം ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രാജ്യം ആണവ ശക്തിയായി ഉയര്‍ന്നത്. അടല്‍ ജിയുടെ
ജീവിതം പലകാര്യങ്ങളും വ്യക്തമാക്കി തരുന്നുണ്ട്. ഒരാളും മറ്റൊരാളേക്കാള്‍ ചെറുതല്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഭാവിയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ സംസാരത്തേക്കള്‍ അദ്ദേഹത്തിന്റെ നിശബ്ദതയ്ക്കാണ് കൂടുതല്‍ ശക്തിയെന്ന് മനസ്സിലാകുമെന്നും നരേന്ദ്ര മോദി സ്മരിച്ചു.

By Binsha Das

Digital Journalist at Woke Malayalam