Thu. Dec 19th, 2024

തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണംക്കടത്തിയ കേസിലെ  പ്രതികൾ ഉൾപ്പെട്ട മുൻ കള്ളക്കടത്തിന്‍റെ വിവരങ്ങൾ കൂടി കസ്റ്റംസിന് ലഭിച്ചു. അറസ്റ്റിലായ ഷംജു വഴി കോഴിക്കോട് വിമാനത്താവളത്തിലൂടെ 75 കിലോഗ്രാം സ്വർണ്ണം കടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.

ഇങ്ങനെ ലഭിച്ച സ്വര്‍ണം ഷംജുവിന്റെ അടുത്ത ബന്ധുവിന്റെ ആഭരണ നിര്‍മാണ ശാലയില്‍ വച്ച് ഉരുക്കുകയും വിവിധ തൂക്കങ്ങളിലുള്ള മൂശയുടെ രൂപത്തിലേക്ക് മാറ്റുകയും ചെയ്തു. ഇത് പിന്നീട് ജ്വല്ലറി ഉടമകള്‍ക്ക് വില്‍ക്കുകയായിരുന്നു. മൂന്നുകോടി രൂപ ചെലവിട്ടാണ് ഈ പ്രവൃത്തികള്‍ ഷംജു നടത്തിയത്. സ്വർണം വരുന്ന വഴി ജ്വല്ലറി ഉടമകൾ അറിയാതിരിക്കാനാണ് ഉരുക്കി രൂപം മാറ്റിയതെന്നും കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായി.  ഇങ്ങനെ വിറ്റ ആറ് കിലോഗ്രാം സ്വർണ്ണം കഴിഞ്ഞ ദിവസം കസ്റ്റംസ് കണ്ടെത്തിയിരുന്നു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam