Thu. Dec 19th, 2024
ഇടുക്കി:

ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായവർക്ക് വേണ്ടി ഇന്നും തിരച്ചിൽ തുടരും. അപകടം നടന്ന് എട്ടാം ദിവസമായ ഇന്ന് കന്നിയാറിൽ കൂടുതൽ തെരച്ചിൽ നടത്താനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം. പുഴയിൽ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളിൽ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്തും. ഇതോടൊപ്പം ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധന നടത്തും. ഇനിയും 15 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടന്ന തിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. ഇതുവരെ 55 മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam