Mon. Apr 7th, 2025

തിരുവനന്തപുരം:

സര്‍ക്കാര്‍ ഭൂമിയിലെ ക്വാറികള്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് നിർത്തിവെച്ച് റവന്യൂ വകുപ്പ്.  ഖനനം അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ വേണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. വിഴി‍ഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി പോര്‍ട്ടിന് അനുവദിച്ച ക്വാറികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ഭൂമിയിലെ ഖനനത്തിന് വ്യക്തമായ മാനദണ്ഡങ്ങളും വ്യവസ്ഥകളും ഇപ്പോഴില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ കണ്ടെത്തല്‍. നിബന്ധനയില്ലാതെ ആദ്യം അപേക്ഷ നല്‍കുന്നവര്‍ക്ക് ഖനനാനുമതി നല്‍കുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത്.

By Arya MR