ഡൽഹി:
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതി. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. പ്രശാന്ത് ഭൂഷണെ കേട്ട ശേഷം ആഗസ്റ്റ് 20ന് ശിക്ഷ പ്രഖ്യാപിക്കും.പരാമ൪ശങ്ങൾ കോടതിയലക്ഷ്യമായി കണക്കാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കൈയ്യേറ്റമാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ വാദം.