Sat. Nov 1st, 2025
തിരുവനന്തപുരം:

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 143 പേരിൽ നടത്തിയ പരിശോധനയിലാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജയിലിലെ അകെ രോഗികളുടെ എണ്ണം 164 ആയി. കുറ്റവാളികള്‍ക്ക് പുറമേ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയില്‍ ആസ്ഥാനത്ത് ശുചീകരണത്തിന് വന്ന രണ്ട് അന്തേവാസികള്‍ക്കും രോഗം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജയില്‍ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam