Tue. Mar 11th, 2025

തിരുവനന്തപുരം:

കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറെ നീക്കണമെന്ന പ്രമേയം എടുക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല പറ‍ഞ്ഞു.  നിയമസഭ വിളിച്ചുചേർക്കാൻ 15 ദിവസം മുന്‍പ് നോട്ടീസ് വേണം. ഇതില്ലെങ്കില്‍ എങ്ങനെ അവിശ്വാസപ്രമേയത്തിന് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കുമെന്ന് ചെന്നിത്തല ചോദിച്ചു. സ്വർണക്കടത്തുകേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്യാൻ പോയ സ്വീക്കർ കേരള നിയമസഭയുടെ അന്തസാണ് കളഞ്ഞ് കുളിച്ചതെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam