Mon. Dec 23rd, 2024
തിരുവനന്തപുരം:

റെഡ് ക്രസന്‍റിന്‍റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്കു മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വടക്കാഞ്ചേരിയിൽ വീട് നിർമ്മിക്കാനുള്ള ഏജൻസിയെ നിശ്ചയിച്ചതിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ലെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി ഉപയോഗിച്ച് സർക്കാരിനെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമിക്കുകയാണ് മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളുമെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിൽ വന്ന ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

By Athira Sreekumar

Digital Journalist at Woke Malayalam