Mon. Dec 23rd, 2024
കോഴിക്കോട്:

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ പ്രതികൂലാവസ്ഥയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയില്ലെന്നതിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. വിമാനത്തിന്‍റെ ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലേക്കുള്ള വിമാനത്തിന് എടിസി പറന്നുയരാന്‍ അനുവാദം നല്‍കിയിരുന്നു. ഏഴരയോടെ ഡല്‍ഹി വിമാനം പുറപ്പെട്ടു. കാലാവസ്ഥ പ്രതികൂലമാണെന്ന് അറിയിച്ചിരുന്നെങ്കില്‍ പറന്നുയരാനുള്ള വിമാനത്തെയും ഇക്കാര്യം അറിയിക്കുമായിരുന്നു. അപകടം നടക്കുന്നതിന് ഒന്നേമുക്കാല്‍ മണിക്കൂര്‍ മുമ്പെത്തിയ ഇന്‍ഡിഗോ വിമാനത്തിന്‍റെയും ആദ്യ ലാന്‍ഡിങ് പരാജയപ്പെട്ടിരുന്നതായാണ് വിവരം. 

 

By Athira Sreekumar

Digital Journalist at Woke Malayalam