Mon. Dec 23rd, 2024
കോഴിക്കോട്:

കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ രക്ഷാപ്രവർത്തിനെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍, ഫയര്‍മാന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇരുവരും രക്ഷാപ്രവര്‍ത്തനത്തിന് ശേഷം നിരീക്ഷണത്തിലായിരുന്നുവെന്നും സ്റ്റേഷനിലേക്ക് വന്നിട്ടില്ലെന്നും ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. കരിപ്പൂരിൽ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള എല്ലാവരും നിലവിൽ നിരീക്ഷണത്തിലാണ്.

By Athira Sreekumar

Digital Journalist at Woke Malayalam