Tue. Oct 28th, 2025

തിരുവനന്തപുരം:

കൊവിഡ് രോഗികളുടെ ഫോൺ വിശദാംശങ്ങൾ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇത് ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണെന്ന് ചെന്നിത്തല പറഞ്ഞു. ടെലഗ്രാഫ് ആക്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മുഖ്യമന്ത്രി വായിച്ച് മനസിലാക്കണമെന്നും രോഗി ഒരു കുറ്റവാളിയല്ലെന്നും ചെന്നിത്തല തുറന്നടിച്ചു. കൊവിഡ് വിവരങ്ങൾ ശേഖരിക്കാൻ ഇപ്പോഴും സ്പ്രിങ്ക്ലറിന്റെ സേവനം സ്വീകരിക്കുന്നുണ്ടെങ്കിൽ ഈ പ്രവർത്തനവും സ്പ്രിങ്ക്ലറിനെ ഏൽപ്പിച്ചാൽ മതിയായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

By Arya MR