Mon. Dec 23rd, 2024
ഡിസ്‌പുർ:

അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. 30 ജില്ലകളിലായി 56 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. പല ജില്ലകളിലും റോഡുകളും പാലങ്ങളും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ദെമാജി, ബക്സ, മോറിഗോണ്‍ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ വർഷം അസമില്‍ പ്രകൃതിദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 136 ആണെന്നാണ് ഔദ്യോഗിക കണക്കുകൾ. 110 പേര്‍ പ്രളയവുമായി ബന്ധപ്പെട്ടും 26 പേര്‍ മലയിടിച്ചിലിലുമാണ് മരണപ്പെട്ടത്.

By Athira Sreekumar

Digital Journalist at Woke Malayalam