Sun. Apr 6th, 2025
ആലപ്പുഴ:

മൂന്നുദിവസത്തിനിടെ 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴ തുമ്പോളിയില്‍ നിയന്ത്രണം കര്‍ശനമാക്കി. ഇന്ന് നാനൂറുപേരിൽ ആന്റിജന്‍ പരിശോധന നടത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് തുമ്പോളി വാര്‍ഡിലെ 43 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇന്നലെ ഇരുനൂറുപേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 49 പേര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്. പൊലീസും ആരോഗ്യവിഭാഗവും ചേര്‍ന്ന് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിവരികയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam