Mon. Dec 23rd, 2024
തൃശൂർ:

വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ലെന്ന് മന്ത്രി എസി മൊയ്തീന്‍. റെഡ്ക്രസൻ്റ് ആണ് നിർമാണ കരാർ ഒപ്പിട്ടത്. ആര്‍ക്ക് കരാര്‍ നല്‍കുന്നു എന്നത് സര്‍ക്കാര്‍ അറിയേണ്ട കാര്യമില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേത്. രാഷ്ട്രീയ പ്രചാരണ വേലയാണ് അനിൽ അക്കര എംഎൽഎയുടേതെന്നും എസി മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരുമായി റെഡ്ക്രസന്‍റിന് പണമിടപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി ഫ്ലാറ്റ് നിർമ്മിക്കുന്നതിൽ സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കളവാണെന്നാണ് അനിൽ അക്കര ആരോപിച്ചിരുന്നത്. ഫ്ളാറ്റ് നിർമാണത്തിൻ്റെ പെർമിറ്റ് ലൈഫ് മിഷൻ്റെ പേരിലാണെന്നും റെഡ് ക്രസന്റുമായുള്ള സർക്കാരിന്റെ കരാർ വെളിപ്പെടുത്തണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam