Mon. Dec 23rd, 2024
തിരുവനന്തപുരം:

പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ചുമതല ഭരണസമിതിക്ക് നല്‍കികൊണ്ട് ട്രസ്റ്റി രാമവര്‍മ്മ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു. ആചാര സംബന്ധമായ വിഷയങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി ബാധ്യസ്ഥരാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന മൗലികമായ വിഷയങ്ങളില്‍ തീരുമാനം എടുക്കും മുമ്പ് ട്രസ്റ്റിയുടെ അനുമതി തേടണം. ക്ഷേത്ര ഭരണത്തെ കുറിച്ച് ഭരണസമിതിക്ക് നിര്‍ദേശം നല്‍കാമെന്നും സത്യവാങ്മൂലത്തിലുണ്ട്. 

By Athira Sreekumar

Digital Journalist at Woke Malayalam