Sun. Dec 22nd, 2024
മുംബൈ:

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍ എന്ന് റിപ്പോര്‍ട്ട്. വിദഗ്ധ ചികില്‍സയ്ക്കായി അദ്ദേഹം ഉടന്‍ അമേരിക്കയിലേക്ക് പോകും. സിനിമയില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് മാറിനില്‍ക്കുന്നുകയാണെന്ന് ഇന്നലെ സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങൾക്ക് മുൻപ് മുംബെെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. കൊവിഡാണെന്ന സംശയത്തില്‍ സ്രവം പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ശ്വാസകോശ ക്യാന്‍സര്‍ നാലാംഘട്ടത്തിലാണെന്ന് കണ്ടെത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam