തിരുവനന്തപുരം:
സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കൊവിഡ് രോഗികളുടെ ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിൽ. രോഗിയായിതന്റെ പേരിൽ ഒരാളുടെ ടെലിഫോൺ രേഖകൾ ശേഖരിക്കുന്നത്, മൗലികാവകാശ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഫോൺകോൾ വിശദാംശങ്ങൾ പൊലീസ് ദുരുപയോഗം ചെയ്‌തേക്കാമെന്നുമുള്ള ആക്ഷേപവുമുണ്ട്. എന്നാൽ, രോഗികളുമായി സംവദിച്ച് സമ്പർക്കപ്പട്ടിക തയാറാക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് ഈ നീക്കമെന്നാണ് പോലീസിന്റെ വാദം.