Thu. Jan 23rd, 2025
ഡൽഹി:

കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ആര്‍ ആര്‍ സൈനികാശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ആരോഗ്യനില വഷളായിരിക്കുകയാണ് എന്നാണ് സെനിക ആശുപത്രി ഇറക്കിയ ബുള്ളറ്റിനില്‍ പറയുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കിയിരുന്നുവെങ്കിലും നിലയില്‍ പുരോഗതിയുണ്ടായില്ല. 

By Athira Sreekumar

Digital Journalist at Woke Malayalam