Mon. Dec 23rd, 2024

തിരുവനന്തപുരം:

മണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടി മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ സന്ദർശിക്കും. മണ്ണിടിച്ചിലിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി.  ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും അവസാനിപ്പിച്ച ശേഷമാകും ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങുക. പെട്ടിമുടിയിൽ ഇതുവരെ 53 പേരാണ് മണ്ണിടിച്ചിൽപ്പെട്ട് മരണപ്പെട്ടത്.  മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. അതേസമയം, വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.

By Arya MR