തിരുവനന്തുപുരം:
കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത് നിന്ന് ജൂറികളെ കൊണ്ടുവരുന്ന കാര്യത്തിലും പ്രതിസന്ധിയുണ്ട്.രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നൊരുങ്ങള്‍ ചലച്ചിത്ര അക്കാദമി അഞ്ചുമാസം മുമ്പെ തുടങ്ങാറുണ്ട്. ജൂലൈ ആദ്യവാരത്തോടെ സിനിമകള്‍ ക്ഷണിച്ച് ആഗസ്റ്റ് 31ന് അപേക്ഷകള്‍ പൂര്‍ത്തിയാക്കണം. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ സ്ക്രീനിംഗ് പൂര്‍ത്തിയാക്കി ജൂറിയെ നിശ്ചയിക്കണം. എന്നാല്‍ പ്രാഥമിക നടപടികള്‍ പോലും ഇത്തവണ എങ്ങുമെത്തിയിട്ടില്ല.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ നടപടികളും പാതിവഴിയിലാണ്.