Sat. Jan 18th, 2025
തിരുവനന്തപുരം:

സംസ്ഥാനത്തെ സർക്കാർ-എയിഡഡ് കോളജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. നിലവിൽ ഓൺലൈൻ ക്ലാസുകൾക്ക് അടക്കം നിരവധി അധ്യാപകരെ ആവശ്യമുള്ളപ്പോഴാണ് സർക്കാർ ഉത്തരവ്. ഒരു അധ്യാപകനെ മാത്രം നിയമിക്കാമെന്നും ആവശ്യമുണ്ടെങ്കിൽ അധ്യാപകനെ നിയമിക്കാതെ തൊട്ടടുത്ത കോളജിലെ ഇതേ വിഷയത്തിലെ ഓൺലൈൻ ക്ലാസ് പ്രയോജനപ്പെടുത്താനുമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇക്കാര്യം വകുപ്പു മേധാവിമാരും പ്രിൻസിപ്പൽമാരും ശ്രദ്ധിക്കണമെന്നുമാണ് ഉത്തരവ്.

By Athira Sreekumar

Digital Journalist at Woke Malayalam