Mon. Dec 23rd, 2024
ജയ്പൂര്‍:

രാജസ്ഥാന്‍  റോയല്‍സ് ഫീല്‍ഡിങ് പരിശീലകന്‍ ദിശന്ത് യാഗ്നിക്കിന് കൊവിഡ് സ്ഥിരീകരിച്ചു.  ഐപിഎല്ലിനായി യുഎഇയിലേക്ക് പോകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.  രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസി തന്നെയാണ് പരിശീലകന് കൊവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ, യാഗ്നിക്ക് താരങ്ങളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും രാജസ്ഥാൻ റോയൽസ് അറിയിച്ചു. താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റിവാണ്. ബിസിസിഐയുട ചട്ടപ്രകാരം യാഗ്നിക്ക് 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.