Thu. Jan 23rd, 2025
ശ്രീനഗർ:

ജമ്മുകാശ്മീര്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കശ്മീര്‍ ബിജെപി ഘടകം. കശ്മീരില്‍ തുടര്‍ച്ചയായി ബിജെപി നേതാക്കള്‍ കൊല്ലപ്പെടുന്നത് കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താനാണ് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം. കഴിഞ്ഞ ഒരു മാസത്തിനിടെ ആറ് ബിജെപി നേതാക്കളാണ് ഭീകരരുടെ വെടിയേറ്റ് കശ്മീരില്‍ കൊല്ലപ്പെട്ടത്. അതേസമയം, തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഭീകരനെ സുരക്ഷാ സേന വധിച്ചു. എ.കെ 47 തോക്കുള്‍പ്പെടെ ആയുധശേഖരം പിടികൂടയിട്ടുണ്ട്. രണ്ടു ഭീകരര്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 2.30നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam