ജയ്പൂര്‍ :
ഉപാധികളില്ലാതെയാണ് സച്ചിന്‍ പെെലറ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് സച്ചിന്‍റെ ലക്ഷ്യം. പതിനാലിന് തന്നെ രാജസ്ഥാനില്‍ വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകും. കോണ്‍ഗ്രസ് ശക്തി തെളിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സച്ചിന്‍ പെെലറ്റിന് എന്ത് സ്ഥാനം നല്‍കണമെന്ന് മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജസ്ഥാനില്‍ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വ്യക്തമാക്കി. സച്ചിന്‍ പെെലറ്റിന്‍റെ പരാതികള്‍ പരിശോധിക്കും. താനെന്നും പാര്‍ട്ടിയോട് കൂറുള്ളവനായിരിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് സച്ചിന്‍ പൈലറ്റ് ഇന്നലെ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി–സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ചയിലായിരുന്നു രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്.