Mon. Dec 23rd, 2024
തിരുവനന്തപുരം:

കരട് പരിസ്ഥിതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. നിലവിലുള്ള നിയമങ്ങള്‍ക്കെതിരാണ് വിജ്ഞാപനമെന്ന് കത്തില്‍ പറയുന്നു. രാജ്യത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ വിജ്ഞാപനം ഇല്ലാതാക്കുമെന്നും കാനം കത്തില്‍ ചൂണ്ടികാട്ടുന്നു. പരിസ്ഥിതി സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോർപറേറ്റുകളെ സഹായിക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും കാനം ആവശ്യപ്പെട്ടു. 

By Athira Sreekumar

Digital Journalist at Woke Malayalam