Fri. Apr 19th, 2024
മുംബൈ:

മാധ്യമങ്ങള്‍ക്കെതിരെയുള്ള റിയ ചക്രവര്‍ത്തിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടി സ്വര ഭാസ്കര്‍. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ അന്വേഷണം തുടരുമ്പോഴും അനാവശ്യമായ മാധ്യമ വിചാരണയാണ് താന്‍ നേരിടുന്നതെന്ന പ്രസ്താവനയെയാണ് നടി പിന്തുണച്ചത്. റിയ വിചിത്രമായ മാധ്യമ വിചാരണയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് സ്വര പറഞ്ഞു. ബഹുമാനപ്പെട്ട സുപ്രീംകോടതി വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സ്വര ട്വീറ്റ് ചെയ്തു. 

By Athira Sreekumar

Digital Journalist at Woke Malayalam