Thu. Jan 23rd, 2025
ഡൽഹി:

കോളേജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ എന്ന് കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ. കൊവി‍ഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍, ഡിസംബര്‍ മാസത്തോടെ സ്ഥിതി മെച്ചമാകും എന്നാണ് പ്രതീക്ഷ, അപ്പോള്‍ കോളേജുകളും, സ്‌കൂളുകളും തുറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മാനവ വിഭവശേഷി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ ആണ് അമിത് ഖരെ ഇക്കാര്യം വ്യക്തമാക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam