Mon. Dec 23rd, 2024
തിരുവനന്തപുരം:

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചു നടത്താന്‍ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതുസംബന്ധിച്ച്‌ സ്വീകരിക്കേണ്ട നടപടികൾ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി എംഎല്‍എമാരെ മുന്‍കൂട്ടി അറിയിക്കും. നിയമസഭാ സെക്രട്ടറിയുമായി ചേര്‍ന്ന് ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയവര്‍, ക്വാന്റീനിലുള്ളവര്‍, രോഗം സംശയിക്കുന്നവര്‍ തുടങ്ങിയവരെല്ലാം വിവരം മുന്‍കൂട്ടി റിട്ടേണിംഗ് ഓഫീസറെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam