Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ദുരിതം വിതച്ച മഴയുടെ ശക്തി കുറയുന്നു. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്‍റെ വേഗതയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളിലാണ് നാളെ മഴമുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടുമരണം രേഖപ്പെടുത്തി. കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് പെരുമ്പായിക്കാട് സ്വദേശികളായ സുധീഷ്, കുര്യന്‍ എബ്രഹാം എന്നിവരാണ് മരിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam