Mon. Dec 23rd, 2024
പത്തനംതിട്ട:

ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇന്ന് പുലർച്ചെയോടെയാണ് മഴ ശക്തമായതിനെ തുടര്‍ന്ന് തുറന്ന് അണക്കെട്ടിന്റെ ആറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയിലും, ആലപ്പുഴയിലും ആശങ്കയൊഴിഞ്ഞു. ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയർത്തിയിരുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam