Mon. Dec 23rd, 2024

വെല്ലിങ്ടണ്‍:

ലോകം മുഴുവന്‍ കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കൊവിഡിനെ നിയന്ത്രണവിധേയമാക്കി ന്യൂസിലാന്‍ഡ്. ഇന്ന് ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിനങ്ങളാണ് ന്യൂസിലാന്‍ഡില്‍ കടന്നുപോയത്. ഫെബ്രുവരി 26നാണ് ന്യൂസിലാൻഡിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ആകെ 1569 കേസുകളാണ് ന്യൂസിലാൻഡിൽ ഇതുവരെറിപ്പോർട്ട് ചെയ്തത്. 22 പേർ മരിച്ചു. 1524 പേരും രോഗമുക്തി നേടി. ചികിത്സയിൽ തുടരുന്ന 23 പേരും മറ്റിടങ്ങളിൽ നിന്ന് എത്തിയവരാണ്. 

 

By Binsha Das

Digital Journalist at Woke Malayalam