ഇടുക്കി:
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.35 അടിയായി ഉയർന്നു. ഇതോടെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. 142 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്‌നാട്ടിൽ നിന്ന് ജാഗ്രത നിർദ്ദേശം വരുന്ന മുറയ്ക്കായിരിക്കും ജനങ്ങളെ മാറ്റി പാർപ്പിക്കുക. വണ്ടിപ്പെരിയാര്‍, വള്ളക്കടവ് മുതല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ള 500 കുടുംബങ്ങളെയാകും മാറ്റുക.