Mon. Dec 23rd, 2024
മൂന്നാർ:

ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികളായ എണ്‍പതോളം പേരെയാണ്  മണ്ണിനടിയില്‍ പെട്ട് കാണാതായത്. അതില്‍ പത്തൊമ്പത് പേര്‍ കുട്ടികളാണ്. ഈ കുട്ടികള്‍ മരിച്ചു എന്നു തന്നെയാണ് സംശയിക്കുന്നത്.  ലയങ്ങളില്‍ ജീവിക്കുന്ന ദളിതരായ തമിഴ് വംശജരാണിവര്‍.പെട്ടിമുടിയിൽ കണ്ടെടുത്ത മൃതദേഹങ്ങൾ ഒന്നിച്ച് കണ്ണൻദേവൻ്റെ സ്ഥലത്താണ് കുഴിച്ചിട്ടത്. ആർക്കും സ്വന്തമായി വീടോ മരിച്ചാൽ കുഴിച്ചിടാൻ ആറടി മണ്ണ് പോലും ഇല്ല. എല്ലായിടത്തും തോട്ടം തൊഴിലാളികളുടെ സ്ഥിതി ഇതുതന്നെയാണ്.’ഇന്ന് ഞങ്ങള്‍ അവിടെ പോയപ്പോള്‍ ഇരുപത്തി അഞ്ചു ശവശരീരങ്ങളാണ് മണ്ണിനടിയില്‍ നിന്നു പുറത്തെടുത്തത്. ഇനിയും മൃതശരീരങ്ങള്‍ മണ്ണിനടിയില്‍ കിടക്കുകയാണ്. അവിടെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്കിയതുകൊണ്ട് ഇവരുടെ തലമുറകളായുള്ള സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ല.’ പെണ്‍പിളൈ ഒരുമൈ സമരനേതാവ് ഗോമതിയുടെ വാക്കുകളാണിത് .

തോട്ടം തൊഴിലാളികള്‍ ലയങ്ങളില്‍ നിന്നു മാറുന്നതിന് സ്വന്തമായി ഭൂമി വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ലയങ്ങളില്‍ ഒരു മുറിയും ഒരു ബെഡ്റൂമും മാത്രമാണുള്ളത്.അതിനാൽ തന്നെ കോവിഡ് കാലത്ത് അകലം പാലിക്കാനൊന്നും ഈ മനുഷ്യർക്ക് സാധിച്ചിരുന്നില്ലാ . ഒറ്റമുറി ലയങ്ങളില്‍ ആറും ഏഴും പേരാണ് ഉള്ളത് . ഒരു ബെഡില്‍ തന്നെ നാലും അഞ്ചും പേരാണ് കിടക്കുന്നത്.. തോട്ടം തൊഴിലാളികളുടെ ഈ  അവസ്ഥ മനസ്സിലാക്കാനോ അതിനു വേണ്ട നടപടി എടുക്കാനോ ആരും  ഇതുവരെ  മുന്പോട്ടാവന്നട്ടില്ല .. രാഷ്ട്രീയക്കാരെ ആരേയും പേടിക്കാതെ സത്യം വിളിച്ചുപറയാൻ   ഇവിടത്തെ ജനങ്ങൾക്കും   പേടിയാണ്.

 പെണ്‍പിളൈ ഒരുമൈ സമരത്തിന് പിന്തുണ നൽകികൊണ്ട്  ഓരോ ലയത്തിനും അധികമായി ഒരു മുറി എടുത്തുതരാമെന്ന് അന്നത്തെ മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. അവർ  ഓരോരുത്തരും ഇന്നും അടിമപ്പണി ചെയ്യുകയാണെന്നും , ഒറ്റ മുറി വീട്ടിലാണ് താമസിക്കുന്നതെന്നും  സമരത്തില്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ഒരു ഒത്തുതീര്‍പ്പിനു  പോലും അന്ന് ടാറ്റ കമ്പനി തയ്യാറായത്. കമ്പനിയുമായി ചര്‍ച്ച നടത്തിയപ്പോഴാകട്ടെ  ഓരോ ലയത്തിനും ഓരോ റൂമുകള്‍ എടുത്തുനൽകാമെന്ന് കമ്പനി വാഗദാനം ചെയ്തു . പക്ഷേ അന്ന്  ടാറ്റ കമ്പനി ഈ സമരത്തിനെ അടിച്ചമര്‍ത്താനായിട്ടാണ് അത്തരത്തില്‍ ഒരു ഒത്തു തീര്‍പ്പിന് തയ്യാറായത്.അതിനു കാരണം തോട്ടം തൊഴിലാളികള്‍ മുഴുവന്‍ കമ്പനിക്കെതിരായി എന്നതാണ് . പിന്നീട് അങ്ങോട്ട് കമ്പനിയാണ് റൂം പണിഞ്ഞു തരുന്നതെന്ന പ്രചരണം അഴിച്ചുവിട്ടു. പക്ഷേ ഇന്ന് വരെ ഒരു മുറി പോലും കമ്പനി അവർക്ക്  പണിതു നൽകിയിട്ടില്ലാ.

ഇന്നും ഒരു ലയത്തില്‍ എട്ടും പത്തും  പേരൊക്കെയാണ് താമസിക്കുന്നത് . അവർക്ക് ആർക്കും  മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ അഡ്രസ്സ് ഇല്ലാത്തതു കൊണ്ട് തന്നെ  അവരുടെ പോരാട്ടങ്ങൾ  ആരും ചെവിക്കൊള്ളുന്നില്ല . തോട്ടം തൊഴിലാളികളുടെ ജീവിതം എത്ര ദുഷ്കരമാണെന്ന് പോലും മനസിലാക്കാൻ ഒരു രാഷ്രിയപാർടിയുംമേലധികാരിയും  ശ്രമിക്കുന്നില്ലാ . രാഷ്ട്രീയക്കാരും മുതലാളിമാരും ചേര്‍ന്ന് ഇന്നും അവരെ പറ്റിച്ചു അടിമപ്പണി ചെയ്യിക്കുകയാണ് . 

ഇപ്പോള്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട്  മൂന്നാറില്‍ കുറച്ചു പേര്‍ക്ക്  സ്ഥലം നൽകിയിട്ടുണ്ട് . അത് ഒരുപരുതി  വരെ  അവരുടെ നിരന്തര പോരാട്ടത്തിന്റെ പരിണിതഫലമാണ് . പക്ഷേ ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നില്ല. മൂന്നാറിൽ  മാത്രമാണു ഇപ്പോൾ ലൈഫ് പദ്ധതി പ്രകാരം  വീടുകള്‍ ലഭിച്ചത് .അതിനു കാരണം അവരുടെ ശക്തമായ സമരങ്ങൾ തന്നെ ആണ് .കൂടാതെ  ചിന്നക്കനാലിൽ സി.പി.എമ്മുകാര്‍ സ്ഥലം കയ്യേറി വച്ചിട്ടുണ്ട് എന്നാണ്  അവിടത്തെ യുവാക്കള്ളിൽ ചിലർ പറയുന്നത്.എന്തിരുന്നാലും തോട്ടം തൊഴിലാളികളോടുള്ള  വിവേചനവും അവഗണനയും  കാലങ്ങളായി തുടരുന്ന ഒന്നാണ്. അതായിരിക്കാം  പലർക്കും അതിൽ അസ്വാഭാവികത ഒന്നും  ഇതുവരെ  തോന്നാത്തത്.നമ്മൾ അനുഭവിക്കാത്ത  ജീവിതം നമുക്കെന്നും ഒരു  കെട്ടുകഥയാണല്ലൊ?