Mon. Dec 23rd, 2024

തിരുവനന്തപുരം:

കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസം കൂടി കേരളം ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെങ്കിലും അത്  കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. നിലവിൽ രൂപപ്പെട്ട ന്യൂനമർദ്ദം  ഒഡിഷ, ഗുജറാത്ത് തീരം കടന്ന് ഒമാനിലേക്ക് നീങ്ങുകയാണ്. ഇതാണ് കേരളത്തില്‍ കനത്ത മണ്‍സൂണ്‍ പ്രവാഹത്തിന് കാരണമായത്.

 

By Binsha Das

Digital Journalist at Woke Malayalam