Fri. Jan 24th, 2025

രാജമല:

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 12 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 78 പേരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.  ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.

രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഹെലികോപ്ടർ ലാൻഡിങ്ങിന് കാലാവസ്ഥ തടസമുണ്ട്. രക്ഷാപ്രവർത്തനം നടത്താൻ എയർ ഫോഴ്‌സ് 50 അംഗ ടീം പുറപ്പെട്ടിട്ടുണ്ട്. കൂടാതെ  എറണാകുളത്തു നിന്നും 50 പേരടങ്ങുന്ന ഫയർഫോഴ്‌സ് സംഘവും ആരോഗ്യ പ്രവർത്തകരും മൂന്നാറിലേക്ക് തിരിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam