Wed. Nov 6th, 2024
വയനാട്:

വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഒരു പാലം ഒലിച്ചുപോയി. ഇവിടെയുള്ള ആളുകളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒറ്റപ്പെട്ട വീടുകളിലുണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിച്ചു. മുണ്ടക്കെെ മേഖലകളില്‍ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. 24 മണിക്കൂറില്‍ 1,500 മില്ലി മീറ്റര്‍ മഴയെങ്കിലും ഇവിടെ പെയ്തിരുന്നതായാണ് സൂചന. അതേസമയം, വയനാട്ടില്‍ ആഞ്ഞു വീശിയ കാറ്റിൽ വൈദ്യുതി വിതരണ ശൃംഖല താറുമാറായി. 893 ഇടങ്ങളിൽ ലൈനുകൾ പൊട്ടിയതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ഇവിടെ വെെദ്യുതിയില്ല. കണ്ണൂരിലെ മലയോര പ്രദേശങ്ങളിലും മൂന്ന് ദിവസമായി വെെദ്യുതിയില്ലാത്ത സാഹചര്യമാണ്. 

By Athira Sreekumar

Digital Journalist at Woke Malayalam