Thu. May 2nd, 2024
കോഴിക്കോട്:

കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും മാറ്റാന്‍ തീരുമാനിച്ചു. ഇന്നലെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 174 ല്‍ 124 ഉം സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധ. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‌‍ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത് 57 പേര്‍ക്കാണ്. 

By Athira Sreekumar

Digital Journalist at Woke Malayalam