Thu. Dec 19th, 2024

കൊച്ചി:

മഴ കനത്തതോടെ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഡെസ്ക്കുകൾ തുടങ്ങിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ വർഷം പ്രളയം ബാധിച്ച പ്രദേശങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു. ഈ പ്രദേശവാസികളെ മാറ്റി പാർപ്പിക്കും. ഇതിനോടകം 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞു. 

ഒരു ലക്ഷം പേരെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ജില്ലയിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.  കൊവിഡ് കാരണം ക്യാമ്പുകളിൽ അധികം ആളുകളെ പാർപ്പിക്കാൻ കഴിയില്ല. ആയതിനാൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കും. കൊവിഡ് നിരീക്ഷണത്തിലിരിക്കുന്നവർക്ക് പ്രത്യേക ക്യാമ്പ് സജ്ജമാക്കും.  

നേവി പൊലീസ് ഫയർഫോഴ്‍സ് ദുരന്തനിവാരണ സേന അടക്കം എല്ലാവരേയും ചേർത്ത് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആവശ്യസമയത്ത് ഇവരുടെ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂതത്താൻ കെട്ട് അണക്കെട്ടിലെ 15 ഷട്ടറുകൾ തുറന്നിരിക്കുകയാണ്. പെരിയാറിൽ ജലനിരപ്പ് ഉടായിരുന്നത് അനുസരിച്ച് ഒഴുക്ക് നിയന്ത്രിക്കും.  സമീപ ജില്ലകളിലെ ഡാമുകളിലെ നില അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

By Arya MR