Mon. Jun 30th, 2025

ന്യൂഡല്‍ഹി:

ഇംഗ്ലണ്ടിനെിതരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട സ്കോര്‍.  ഓപ്പണര്‍ ഷാന്‍ മസൂദിന്റെ സെഞ്ചുറിയാണ് പാക് ടീമിന് കരുത്ത് പകർന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ രണ്ടാം ദിനം 326 റണ്‍സിന് ഓള്‍ ഔട്ടായി.  മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ  ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. 

 

By Binsha Das

Digital Journalist at Woke Malayalam