Fri. Mar 29th, 2024

രാജമല:

രാജമല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായി നാവികസേനയും. കൊച്ചിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, രാജമല  നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഗാന്ധിരാജ്, ശിവകാമി, വിശാല്‍, രാമലക്ഷ്മി, മുരുകന്‍, മയില്‍സ്വാമി, കണ്ണന്‍, അണ്ണാദുരെെ, രാജേശ്വരി എന്നിവരാണ് മരിച്ചത്. 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. 53 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലില്‍ 30 ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഇതിനിടെ രാജമലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രെെംബ്രാഞ്ച് ഐജി ഗോപേശ് അഗര്‍വാളിനെ നിയമിച്ചു. അതേസമയം,  മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഏലപ്പാറയില്‍ നിന്ന് പുറപ്പെട്ട ടീമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തൃശൂരില്‍ നിന്നുള്ള ഒരു സംഘംകൂടി ഇവിടേക്ക് എത്തുന്നുണ്ട്.

By Binsha Das

Digital Journalist at Woke Malayalam