Wed. Apr 24th, 2024

ന്യൂഡല്‍ഹി:

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പും കൊവിഡ് മൂലം അടുത്തവര്‍ഷത്തേക്ക് മാറ്റിയ  ടി20 ലോകകപ്പും തമ്മില്‍ വെച്ചുമാറുന്നത് സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും  സെക്രട്ടറി ജയ് ഷായും ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി ഏള്‍ എഡ്ഡിംഗ്സും നിക്ക് ഹോക്‌ലിയുമായും ചര്‍ച്ച നടത്തും. വെള്ളിയാഴ്ച ചേരുന്ന ഐസിസി ബോര്‍ഡ് യോഗത്തിനിടെയായിരിക്കും ഇരു ബോര്‍ഡ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുക.  അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് 2022ലേക്ക് മാറ്റുകയും ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടത്തുകയുമാണ്  ചര്‍ച്ചയുടെ പ്രധാന അജണ്ട.

By Binsha Das

Digital Journalist at Woke Malayalam