Fri. Nov 22nd, 2024

വയനാട്:

വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍. ഇരുട്ടുകുത്തിയില്‍ നാല് കോളനികളിലായി അഞ്ഞൂറോളം ആദിവാസികള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ സമാന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടാകും എന്ന് മുന്‍കൂട്ടി കണ്ടതിനാല്‍ മുണ്ടെക്കെെ മേഖലയിലുള്ളവരെ നേരത്തെ ഒഴിപ്പിച്ചതിനാലായിരുന്നു വന്‍ ദുരന്തം ഒഴിവായത്. മുണ്ടക്കെെ മേഖലകളില്‍ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. 24 മണിക്കൂറില്‍ 1500 മില്ലി മീറ്റര്‍ മഴയെങ്കിലും ഇവിടെ പെയ്തിരുന്നതായാണ് സൂചന.

By Binsha Das

Digital Journalist at Woke Malayalam