Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദേശീയ ജല കമ്മീഷൻ. മഴ കനത്ത സാഹചര്യത്തിൽ ഇടുക്കി ഇടമലയാർ ഡാമുകളിൽ വലിയ തോതിൽ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാട് ഭവാനിയിൽ അപകടകരമാംവിധം ജലനിരപ്പ് ഉയരുമെന്നും ദേശീയ ജല കമ്മീഷൻ പുറത്തിറക്കിയ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറിൽ പറയുന്നു. കേരളം അടക്കം നാല് സംസ്ഥാനങ്ങൾക്കാണ് ദേശീയ ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്‌. നാല് ദിവസം കൂടി മഴ തുടരുമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

By Athira Sreekumar

Digital Journalist at Woke Malayalam