Wed. Dec 18th, 2024

ബെയ്റൂട്ട്:

ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 4000 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രധാമിക വിവരം. ബെയ്റൂട്ടിലെ തുറമുഖത്തിന് സമീപത്ത്  സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായത്. വെയര്‍ഹൗസിലെ അമോണിയം നെട്രേറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലാണ് സ്ഫോടനുമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ വെെകിട്ടോടെ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ ഒട്ടേറെ കെട്ടിടങ്ങളും
തകർന്നുവീണു. 2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്‌ഫോടനം നടന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ബെയ്‌റുട്ടിനെ  നടുക്കിയ ശക്തമായ സ്‌ഫോടനങ്ങൾ ഒരു ആക്രമണമാണെന്ന് സംശയിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.സ്ഫോടനം ഏതെങ്കിലും തരത്തിലുള്ള ബോംബ് മൂലമാകാമെന്ന് യുഎസ് ജനറല്‍മാര്‍ തന്നോട് പറഞ്ഞതായും ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam