ന്യൂഡല്‍ഹി:
ശ്രീരാമ ജയഘോഷങ്ങള്‍ ഇന്ന് അയോധ്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിനായി നടത്തിയ പോരാട്ടം സ്വാതന്ത്ര്യസമരത്തിന് തുല്യമാണെന്നും തലമുറകളുടെ ജീവത്യാഗത്തിന്റെ ഫലമാണെന്നും മോദി പറഞ്ഞു. ക്ഷേത്രം ത്യാഗത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാമ ജന്മഭൂമി നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്നിരുന്ന തകർക്കുക, വീണ്ടും നിര്‍മിക്കുക എന്ന ആവര്‍ത്തനത്തില്‍ നിന്ന് മുക്തമായെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം, അഞ്ഞൂറുവര്‍ഷത്തെ നിരന്തരമായ പോരാട്ടമാണ് അയോദ്ധ്യയെ തിരികെ നല്‍കിയിതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അയോദ്ധ്യയെ ഇനി ലോകത്തിലെ ഏറ്റവും വലിയ സാംസ്‌ക്കാരിക നഗരമാക്കി മാറ്റുക എന്നതാണ് കടമയെന്നും യോഗി പറഞ്ഞു.