Mon. Dec 23rd, 2024
 ബംഗളൂരു:

വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾ നിർമ്മിക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് അനുമതി നൽകാൻ വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയ്ക്ക് തിരിച്ചടി.  പരിസ്ഥിതി ആഘാതനിർണയ ചട്ടം 2020ന്റെ  അന്തിമകരട് വിജ്ഞാപനം ഇറക്കുന്നത് കർണാടക ഹൈക്കോടതി താത്കാലികമായി തടഞ്ഞു.  പ്രാദേശികഭാഷകളിൽ കരടിന്‍റെ രൂപം ഇറക്കാത്തതെന്ത് എന്ന് ചോദിച്ച ഹൈക്കോടതി, എങ്കിൽ മാത്രമേ ജനങ്ങൾക്ക്  അഭിപ്രായങ്ങൾ അറിയിക്കാൻ അവസരമുണ്ടാകൂ എന്ന് നിരീക്ഷിച്ചു. അനുവദനീയമായ മറ്റ് നടപടികളുമായി കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന് മുന്നോട്ട് പോകാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.