Mon. Dec 23rd, 2024
ലക്‌നൗ:

രാമക്ഷേത്ര ശിലാസ്ഥാപനത്തിന് അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാവലയം ഒരുക്കുന്നത് കോവിഡ് മുക്തരായ 150 പോലീസുകാർ. കൊവിഡ് മുക്തരായവരുടെ ശരീരത്തിൽ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ ഉള്ളതിനാല്‍ ഇവരില്‍ നിന്ന് രോഗം പകരാൻ സാധ്യതയില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടിയത്. അതാണ് ഇവരെ സുരക്ഷയ്ക്കായി നിയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ടാകും. ഭൂമി പൂജയും മറ്റും ചടങ്ങുകള്‍ക്കുമായി അയോധ്യയില്‍ പ്രധാനമന്ത്രി ഏകദേശം മൂന്ന് മണിക്കൂറോളം ചെലവഴിക്കും.

By Athira Sreekumar

Digital Journalist at Woke Malayalam